കടയ്ക്കൽ: എല്ലാവർക്കും പാർപ്പിടം എന്ന കേരള സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടമായി കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികൾക്ക് ഭവന സമുച്ചയം നിർമ്മിക്കുന്നതിന് കോട്ടപ്പുറം വാർഡിൽ തന്‍റെ പേരിലുള്ള ഒരു ഏക്കർ ഭൂമി ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയ ശ്രീ. അബ്ദുള്ളയെ അനുമോദിക്കുവാൻ നേരിട്ടെത്തി ലൈഫ് മിഷൻ അധികൃതർ.
ലൈഫ് മിഷൻ സി.ഇ.ഒ ശ്രീ. സി. ആർ. ജോസ് ഐ. എ. എസ്, ലൈഫ് മിഷൻ ഡെപ്യൂട്ടി സി.ഇ.ഒ ശ്രീ. ബാബുക്കുട്ടൻ സർ, ലൈഫ് മിഷൻ കൊല്ലം ജില്ലാ കോർഡിനേറ്റർ ശ്രീ. ശരത് എന്നിവരാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. എസ്. ബിജുവിനോടൊപ്പം ശ്രീ. അബ്ദുള്ളയുടെ വീട്ടിൽ നേരിട്ടെത്തി അനുമോദിച്ചത്.