Responsive Ad Slot

Slider

കിളിമാനൂരിൽ അമ്മയുമായുള്ള രഹസ്യബന്ധം മുതലാക്കി 13കാരിയായ മകളെ പീഡിപ്പിച്ചു, സ്കൂള്‍ കൗണ്‍സിലിംഗില്‍ അറിഞ്ഞ വിവരങ്ങള്‍ ഞെട്ടിക്കുന്നത്


കിളിമാനൂര്‍: പതിമൂന്ന് വയസുകാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി ശാരീരികമായി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. പഴയകുന്നുമ്മേല്‍ തട്ടത്തുമല മണലയത്തുപച്ച, സാ​ഗര്‍ ​ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രന്‍ (54) വെള്ളല്ലൂര്‍ കീഴ്പേരൂര്‍ ചരുവിളവീട്ടില്‍ അനു (31) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച്‌ പൊലിസ് പറയുന്നതിങ്ങനെ: ചന്ദ്രനും അനുവും കിളിമാനൂര്‍, പോങ്ങനാട് സ്റ്റാന്‍ഡിഡുകളിലെ ഒട്ടോ ഡ്രൈവര്‍മാരാണ്. ഇരുവരും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പെണ്‍കുട്ടിയെയും പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളില്‍ നടത്തിയ കൗണ്‍സിലിം​ഗിലാണ് ചന്ദ്രന്‍ പീഡനത്തിനിരയാക്കിയതായി അറിയുന്നത്.
സ്കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. 

ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് അനുവും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി അറിയുന്നത്.
പ്രതികളുടെ പേരില്‍ രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ക്കല ബീച്ച്‌, പ്രതികളുടെ വീട് തുടങ്ങി യ സ്ഥലങ്ങളില്‍ വെച്ച്‌ പ്രതികള്‍ നിരവധി തവണ പീഡനം നടത്തിയതായി പൊലീസ് പറഞ്ഞു. ചന്ദ്രന് രണ്ടു ഭാര്യമാരിലായി നാല് കുട്ടികളും അനുവിന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് വിധേയമാക്കിയ വിവരം പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ കൂലിപ്പണിക്ക് പോയികഴിഞ്ഞാല്‍ ദിവസങ്ങള്‍ കഴിഞ്ഞേ മടങ്ങി എത്താറുള്ളൂ. ഈ അവസരം വിനിയോ​ഗിച്ചാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചത്. കിളിമാനൂര്‍, പോങ്ങനാട് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കിളിമാനൂര്‍ സി.ഐ കെ.ബി മനോജ് കുമാര്‍,സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.അഷറഫ്, ഷാജി, എ.എസ്.ഐ ഷജീം, വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരായ പ്രിയ,അനുമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയിതു
disqus,
© all rights reserved
made with Kadakkalnews.com