കിളിമാനൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഇതര സംസ്ഥാന തൊഴിലാളി തടയ്ക്കടിയേറ്റ് മരിച്ചു. കിളിമാനൂര്‍ മലയാമഠം പഞ്ചായത്തു കെട്ടിടത്തിന്റെ പൈലിംഗ് ജോലിക്കെത്തിയ തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി ചെല്ലമണിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ വയനാട് സ്വദേശി രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ രണ്ട് ദിവസം മുന്‍പ് പുതുതായി പണിതുകൊണ്ടിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തില്‍ കൂട്ടം ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചെല്ലമണി മദ്യപിക്കുന്നവരുടെ ഫോട്ടോ എടുത്ത് കെട്ടിടം പണിയുന്ന കോണ്‍ട്രാക്ടര്‍ക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചുടുകട്ട ഉപയോഗിച്ചാണ് അക്രമികള്‍ ചെല്ലമണിയുടെ തലയ്ക്കടിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടാതെ മൂന്ന് പേര്‍ കൂടി അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘമെത്തി മൃതദേഹം പരിശോധിച്ചു വരുന്നു.