കടയ്ക്കൽ: എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യവുമായുള്ള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി 'ലൈഫിന്' കൈത്താങ്ങായി കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്ള.
ലൈഫിന്റെ മൂന്നാം ഘട്ടമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് കോട്ടപ്പുറം വാര്‍ഡില്‍ തന്റെ പേരിലുള്ള ഒരു ഏക്കര്‍ ഭൂമി ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നല്‍കിയാണ് അബ്ദുള്ള മാതൃകയായത്. ഭൂമിയുടെ ആധാരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കടയ്ക്കലില്‍ 87 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് അബ്ദുള്ളയുടെ നല്ല മനസ്സുകൊണ്ട് നിറവേറുന്നത്.
തമിഴ്‌നാട് സ്വദേശിയായ അബ്ദുള്ള 1983 ലാണ് കടയ്ക്കലില്‍ എത്തുന്നത്. കൂലിപ്പണിക്കായി നാട്ടിലെത്തി കൂലിപ്പണി ചെയ്ത് ജീവിതം തള്ളി നീക്കിയ അബ്ദുള്ള ഇപ്പോള്‍ ചെറിയ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. നിര്‍ധന യുവതികളെ വിവാഹം കഴിച്ച് കൊടുക്കാനുള്ള ധനസഹായം, വീട് വെച്ചു കൊടുക്കല്‍, സാന്ത്വന ചികിത്സാ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കടയ്ക്കല്‍ സ്വദേശികള്‍ക്ക് സുപരിചിതനാണ് ഇന്ന് അബ്ദുള്ള.
അബ്ദുള്ളയോടൊപ്പം ഭാര്യ ഷമീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. എസ്. ബിജു, സെക്രട്ടറി ബിജു ശിവദാസന്‍, ജനപ്രതിനിധികളായ എസ്. സുജീഷ് കുമാര്‍, ജെ. എം. മര്‍ഫി, ജി. സുരേന്ദ്രന്‍, സിപിഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രന്‍, സിപിഐ.(എം) കടയ്ക്കല്‍ ഏരിയ കമ്മിറ്റി അംഗം സുബ്ബലാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കല്‍ യൂണിറ്റ് പ്രസിഡന്റ് എന്‍. ഗോപിനാഥ പിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.
ജന്മംകൊണ്ടു തമിഴ്‌നാട്ടുകാരനായ മണിയെന്ന അബ്ദുള്ളയുടെ മനസ്സ് മലയാളിയോടൊപ്പമാണെന്ന് ഒരിക്കല്‍കൂടി തെളിയിയിക്കുകയാണ് കടയ്ക്കലിലെ വ്യാപാരിയായ അബ്ദുള്ള. കപ്പലണ്ടി വിറ്റു ജീവിതം കെട്ടിപ്പടുത്ത അബ്ദുല്ല വീണ്ടും അശരണര്‍ക്ക് ആശ്വാസമാകുകയാണ്. സ്വന്തമായി ഭൂമിയില്ലാത്ത 87 കുടുംബങ്ങള്‍ക്കായി ഒരേക്കര്‍ സ്ഥലമാണ് അബ്ദുല്ല വാങ്ങിയത്. ലൈഫ് മിഷന്‍ പദ്ധതിപ്രകാരം പഞ്ചായത്ത് ഫ്ളാറ്റ് പണിതുകൊടുക്കും. തമിഴ്‌നാട് പുളിയന്‍കുടി സ്വദേശിയാണ് അബ്ദുള്ള.
കപ്പലണ്ടിക്കടയില്‍ ജോലിക്കാരനായി തുടക്കം. ഉന്തുവണ്ടിയില്‍ കപ്പലണ്ടി വിറ്റു. പിന്നെ ജംക്ഷനില്‍ സ്വന്തം സ്റ്റേഷനറിക്കടയിട്ടു. അങ്ങനെ പതിയെ ജീവിതം കെട്ടിപ്പെടുത്തു. കടയ്ക്കലിലെ അറിയപ്പെടുന്ന വ്യാപാരി ആയി മാറി. അപ്പോഴും പഴയ കാലം മറന്നില്ല. അതുകൊണ്ട് തന്നെ തന്നെ വളര്‍ത്തിയ നാട്ടിലെ കുറച്ചുപേരെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ബിജുവിനോടു പറയുകയായിരുന്നു. അങ്ങനെ ഭൂമി വാങ്ങി. വസ്തുവില്ലാത്ത 125 കുടുംബങ്ങള്‍ പഞ്ചായത്തിലുണ്ട്.
ഇവര്‍ക്ക് മണിയെന്ന അബ്ദുള്ള തണല്‍മരമാണ് ഇന്ന്. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്ബൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.