കടയ്ക്കൽ: മലയാളികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ അത്യാവശ്യമായി വേണ്ടത് മീന്‍ വിഭവങ്ങളും മാംസ വിഭവങ്ങളുമാണ്. എന്നാല്‍, മലയാളികളുടെ ഈ ശീലത്തെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരും ധാരാളമുണ്ട്. മോശം മത്സ്യം വില്‍ക്കുന്നവരാണ് ഇക്കൂട്ടത്തിലെ ചിലര്‍. കൊല്ലത്ത് കടയ്ക്കലില്‍ ചന്തയില്‍ നിന്നും ചൂര മത്സ്യം വാങ്ങിയ യുവാവിന് ലഭിച്ചത് പുഴുക്കള്‍ നുരയ്ക്കുന്ന മീനാണ്.
ക്രിസ്മസ് ദിവസം രാവിലെ കടയ്ക്കല്‍ സ്വദേശി സന്തോഷ് ഐരക്കുഴി ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീനാണ് പുഴുവരിച്ച നിലയില്‍ കണ്ടത്. വലിയ ചൂര മീന്‍ നാലായി മുറിച്ചതില്‍ ഒരു കഷണമാണ് സന്തോഷ് വാങ്ങിയത്. വീട്ടിലെത്തി നോക്കുമ്ബോള്‍ മീനില്‍ പുഴുക്കള്‍ നുരയ്ക്കുന്നു. പുഴു നുളയ്ക്കുന്ന മീനിനെക്കുറിച്ച് കച്ചവടക്കാരെ വിവരമറിയിച്ചപ്പോള്‍ വേണമെങ്കില്‍ പണം തിരികെ നല്‍കാമെന്നായിരുന്നു മറുപടി.
തുടര്‍ന്ന് സന്തോഷ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ദിവസങ്ങള്‍ പഴക്കമുള്ളതാണ് മീനെന്ന് വ്യക്തം. ചൂരയുടെ മറ്റ് മൂന്ന് കഷണങ്ങള്‍ വാങ്ങിയവര്‍ അത് ഭക്ഷിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അറിവില്ല. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ഐരക്കുഴി ചന്തയില്‍ മീന്‍ വില്പനയുള്ളത്. ക്രിസ്മസ് പ്രമാണിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുമ്ബോഴാണ് പുഴുവരിച്ച മീന്‍ വിറ്റഴിക്കപ്പെടുന്നത്.