Responsive Ad Slot

Slider

കൊല്ലം ബൈപ്പാസില്‍ ഉറക്കം മാറ്റാന്‍ ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പി വിതരണം

വാഹനമോടിച്ച്‌ അവശരാകുന്ന ഡ്രൈവര്‍മാര്‍ക്കായി കൊല്ലം ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍ ചുക്കുകാപ്പി വിതരണം തുടങ്ങി. ട്രാക്കും റോട്ടറി ക്ലബ്ബ് ഓഫ് കൊല്ലം മെട്രോയും സംയുക്തമായി കൊല്ലം ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം തുടങ്ങിയ ചുക്കുകാപ്പിയുടെ ഉദ്ഘാടനം കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ചെയ്തു.

കൊല്ലം: വാഹനമോടിച്ച്‌ അവശരാകുന്ന ഡ്രൈവര്‍മാര്‍ക്കായി കൊല്ലം ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍ ചുക്കുകാപ്പി വിതരണം തുടങ്ങി. ട്രാക്കും റോട്ടറി ക്ലബ്ബ് ഓഫ് കൊല്ലം മെട്രോയും സംയുക്തമായി കൊല്ലം ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം തുടങ്ങിയ ചുക്കുകാപ്പിയുടെ ഉദ്ഘാടനം കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ചെയ്തു.

ചുക്കുകാപ്പി നല്‍കുകയും ബോധവത്‌കരിക്കുകയും ചെയ്യുന്നതിലൂടെ ഡ്രൈവര്‍മാരുടെ ഉറക്കം ഇല്ലാതാക്കുക മാത്രമല്ല അവരുടെ ഹൃദയങ്ങളില്‍ റോഡ് സംസ്കാരത്തിന്റെ നന്മകള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുകയാണെന്ന് കളക്ടര്‍ പറഞ്ഞു. ആര്‍.ടി.ഒ. വി.സജിത്ത് അധ്യക്ഷത വഹിച്ചു.
disqus,
© all rights reserved
made with Kadakkalnews.com