കടയ്ക്കൽ: കടയ്ക്കലില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശിയും കെഎസ്‌ആര്‍ടിസി എം പാനല്‍ ഡ്രൈവറുമായ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി മകളെ പീഡിപ്പിക്കുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
മൂന്നാം ക്ലാസ് മുതല്‍ തന്നെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നു. അച്ഛനെ പേടിയായത് മൂലമാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി പീഡന വിവരം അമ്മയോട് പറയാതിരുന്നത് എന്ന് കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ ബലമായി പീഡനത്തിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം കുട്ടി അമ്മയോട് പറഞ്ഞത്. തുടര്‍ന്നാണ് കുട്ടിയുടെ മാതാവ് കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.