ഇനിമുതല്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കും
കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ഇനിമുതല്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കും. ആശുപത്രിക്ക് അനുവദിച്ച 108 ആംബുലന്‍സ് കഴിഞ്ഞദിവസം എത്തി. ഇതോടെ ആശുപത്രിയില്‍ ഇപ്പോള്‍ ആംബുലന്‍സുകളുടെ എണ്ണം നാലായി.
കടയ്ക്കല്‍:കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ഇനിമുതല്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കും. ആശുപത്രിക്ക് അനുവദിച്ച 108 ആംബുലന്‍സ് കഴിഞ്ഞദിവസം എത്തി. ഇതോടെ ആശുപത്രിയില്‍ ഇപ്പോള്‍ ആംബുലന്‍സുകളുടെ എണ്ണം നാലായി. ആരോഗ്യവകുപ്പിന്റെ രണ്ട് ആംബുലന്‍സുകള്‍ കൂടാതെ ബിവറേജസ് കോര്‍പ്പറേഷന്‍ ആശുപത്രിയിലേക്ക് നല്‍കിയതുള്‍പ്പെടെ മൂന്ന് ആംബുലന്‍സുകളാണ് ഇതുവരെ ആശുപത്രിയിലുണ്ടായിരുന്നത്. പത്തോളം സ്വകാര്യ ആംബുലന്‍സുകളും ആശുപത്രിക്ക് മുന്നില്‍ സര്‍വീസിനുണ്ട്.