കടയ്ക്കൽ: മുസ്ലിംകളെ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഭരണഘടന വിരുദ്ധവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്നതാകയാൽ ഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്നും എൻ. ആർ. സി പിൻവലിക്കണമെന്നും കടയ്ക്കൽ എം. എസ്. എം കോംപ്ലക്സ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.
ഇന്ത്യൻ മണ്ണിൽ ജനിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നും മതാടിഥാനത്തിലുള്ള വിഭജനം അംഗീകരിക്കാൻ സാധ്യമല്ലെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ : എം. എസ് മൗലവി പ്രസ്താവിച്ചു.
എസ്. സുലൈമാൻ, എം. കെ സലീം, ഇ. എം കാസിം മൗലവി, വെൽഫയർ പാർട്ടി മണ്ഡലം സെക്രട്ടറി ഇ. എസ് നാസിമുദ്ദീൻ, അഷ്റഫ് മുതയിൽ പ്രസംഗിച്ചു.
ഉനൈസ് നിലമേൽ, ഷിയാസ് പള്ളിക്കൽ, അർജുൻ കൃഷ്ണ, ജിജിൻ ജെറാൾഡ്, അമൽദേവ്, അഞ്ചൽ അജ്മൽ, മുഹമ്മദ് മിൻഹാജ്, നുജൂം തൊളിക്കുഴി, സലാം തൊളിക്കുഴി, അഷറഫ് സംബ്രമം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.