കടയ്ക്കൽ: എസ്.എച്.എം എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യുണിറ്റ് 231ന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് മാലിന്യമുക്ത ജലാശയങ്ങൾ എന്ന ലക്ഷ്യത്തെ മുൻനിർത്തി പായൽ നിറഞ്ഞ ഉപയോഗശൂന്യമായി കിടന്നിരുന്ന ചിങ്ങേലി കുളം വൃത്തിയാക്കി.
നാടിൻറെ ജീവനാഡികളായ ഇത്തരം ജലാശയങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വമേറ്റെടുത്ത് ഭാവിയുടെ വാഗ്ദാനങ്ങളായ എഞ്ചിനീയർ വിദ്യാർഥികളെ അനുമോദിച്ചു കൊണ്ട് മാലിന്യമുക്ത കേരളത്തിന്റെ ഭാഗമാകാൻ ഏവരേയും ആഹ്വാനം ചെയ്തുകൊണ്ട് പ്ലാസ്റ്റിക്, മാലിന്യങ്ങളുടെ അതിപ്രസരത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക ചുമതല ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ ബീവി കുളം വൃത്തിയാക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഉഷ, ഫയർഫോഴ്സ് ടീം അംഗങ്ങളായ സുരേഷ്, നിഷാൽ, ജെ.സി.ഐ കടയ്ക്കൽ ലെജന്റീസ് സെക്രട്ടറി നാസിം കടയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എസ്.എച്.എം എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുമായ നവീൻ ബി, ശ്യാം കുമാർ, എസ് നിയാസ്, എ സലാം എന്നിവർ പ്രവർത്തനകൾക്ക് നേതൃത്വം നൽകി
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എസ്.എച്.എം എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുമായ നവീൻ ബി, ശ്യാം കുമാർ, എസ് നിയാസ്, എ സലാം എന്നിവർ പ്രവർത്തനകൾക്ക് നേതൃത്വം നൽകി