പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അഞ്ചല്‍ റെയ്‌ഞ്ചര്‍ ഓഫീസര്‍ ബി.ആര്‍. ജയന്റെ നേതൃത്വത്തിലുള്ള ഫ്‌ളയിങ് സ്‌ക്വാഡ് സ്‌ഥലത്തെത്തി പരിശോധന നടത്തി. ലക്ഷങ്ങള്‍ വിലവരുന്ന വലിയ മരങ്ങളാണ് മുറിച്ചുകടത്തിയത്.ഏകദേശം ഒന്‍പത് ഹെക്‌ടറോളം വരുന്ന റവന്യൂ ഭൂമിയില്‍ 90 ശതമാനവും പാറയാണ്.
പത്ത് ശതമാനത്തോളം വരുന്ന കാടിനുള്ളിലാണ് ചന്ദന മരങ്ങളുള്ളത്. ഇതിനു സമീപം ഏഴോളം കുടുംബങ്ങള്‍ താമസമുണ്ട്. ചന്ദനമരങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് തറനിരപ്പില്‍ നിന്നും അറുത്തുമാറ്റിയാണ് കടത്തിയത്. ഒരു മരം അറുത്ത് മാറ്റി സമീപത്ത് ഉപേക്ഷിച്ച നിലയിലാണ്. മറ്റൊരു മരം ഭാഗികമായി അറുത്ത നിലയിലാണ്. നാല് മരങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് മുറിച്ചതായാണ് നിഗമനം.
മരങ്ങള്‍ക്ക് സമീപമുള്ള ഒരു കുടുംബത്തിലെ വളര്‍ത്ത് നായകള്‍ക്ക് അജ്‌ഞാതര്‍ വിഷം നല്‍കി കൊന്നിരുന്നു. ഇത് മരം മുറിച്ച് കടത്താന്‍ വന്നവരാകാമെന്ന് വീട്ടുകാര്‍ പറയുന്നു. റവന്യൂ ഭൂമിയിലെ ചന്ദനമരം മുറിച്ച് കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിലമേല്‍ വില്ലേജാഫീസര്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.