Responsive Ad Slot

Slider

മുഖഛായ മാറാനൊരുങ്ങി കിളിമാനൂര്‍ ജംഗ്ഷന്‍

മാസങ്ങള്‍ക്ക് ശേഷം കെ.എസ്.ടി.പി പണി ആരംഭിക്കാന്‍ എത്തിയപ്പോള്‍ പുറമ്ബോക്ക് കൈയേറിയവര്‍ ഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാകാത്തത് മാത്രമല്ല റവന്യൂ അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തിയ അടയാളങ്ങള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു

കിളിമാനൂര്‍: മുഖഛായ മാറാനൊരുങ്ങി കിളിമാനൂര്‍ ജംഗ്ഷന്‍. കെ.എസ്.ടി.പിയുടെ സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരമാണ് കിളിമാനൂര്‍ മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം - കൊട്ടാരക്കര റൂട്ടിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നാണ് കിളിമാനൂര്‍. എന്നാല്‍ ഇവിടെ കുറെ നാളായി സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുകയായിരുന്നു. നിരവധി തവണ റോഡ് വികസനം നടന്നങ്കിലും നിലവിലുള്ള റോഡിന് വീതി കൂട്ടാനോ, പുറമ്ബോക്ക് ഏറ്റെടുക്കാനോ അധികൃതര്‍ തയ്യാറായിരുന്നില്ല.

ജംഗ്ഷനില്‍ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നെങ്കിലും അശാസ്ത്രീയമായ നിര്‍മ്മാണം കാരണം മിക്കപ്പോഴും അപകടവും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ടി.പി.യുടെ നേതൃത്വത്തില്‍ കഴക്കൂട്ടം മുതല്‍ അടൂര്‍ വരെ 180 കോടി ചെലവില്‍ സുരക്ഷാ ഇടനാഴി പദ്ധതി നടപ്പിലാക്കിയത്. ഇതിനെ തുടര്‍ന്ന് പ്രധാന ജംഗ്ഷനുകളില്‍ നടപ്പാതയും, സുരക്ഷാവേലിയും, പാര്‍ക്കിംഗ് സൗകര്യവും ഒരുക്കാന്‍ തുടങ്ങിയത്. ഇത് പ്രകാരം കിളിമാനൂരിലും റവന്യു അധികൃതര്‍ പുറമ്ബോക്ക് ഭൂമി അളന്ന് മാര്‍ക്ക് ചെയ്ത് കെ.എസ്.ടി.പിയുടെ റോഡ് വികസനത്തിന് നല്‍കിയിരുന്നു. 

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കെ.എസ്.ടി.പി പണി ആരംഭിക്കാന്‍ എത്തിയപ്പോള്‍ പുറമ്ബോക്ക് കൈയേറിയവര്‍ ഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാകാത്തത് മാത്രമല്ല റവന്യൂ അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തിയ അടയാളങ്ങള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇത് മനസിലാക്കി കഴിഞ്ഞ ദിവസം റവന്യു അധികൃതര്‍ വീണ്ടും പുറമ്ബോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖാ മൂലം കെ.എസ്.ടി.പി.ക്ക് കൈമാറാനും തീരുമാനിച്ചു. ഈ നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ കെ.എസ്.ടി.പി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com