Responsive Ad Slot

Slider

കടയ്ക്കല്‍ നവരാത്രി ആഘോഷം സമാപിച്ചു

മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം സമാപിച്ചു.സമാപന സമ്മേളനം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവരാത്രി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ആഘോഷ സമിതി പ്രസിഡന്റ് ആര്‍. പ്രഫുല്ലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നവരാത്രി പുരസ്കാരം കലാസംവിധായകനും ചിത്രകാരനുമായ ആര്‍ട്ടിസ്റ്റ് പുഷ്പന് എം.എല്‍.എ സമ്മാനിച്ചു.

കടയ്ക്കല്‍: കടയ്ക്കല്‍ മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം സമാപിച്ചു.സമാപന സമ്മേളനം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവരാത്രി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ആഘോഷ സമിതി പ്രസിഡന്റ് ആര്‍. പ്രഫുല്ലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നവരാത്രി പുരസ്കാരം കലാസംവിധായകനും ചിത്രകാരനുമായ ആര്‍ട്ടിസ്റ്റ് പുഷ്പന് എം.എല്‍.എ സമ്മാനിച്ചു. സബ് ഗ്രൂപ്പ് ഓഫീസര്‍ പി. അയ്യപ്പന്‍, എം.എസ്. സജീവ് കുമാര്‍, എസ്. ബിജു, ആര്‍. സുരേന്ദ്രന്‍ പിള്ള, കെ. രാജേന്ദ്രന്‍ പിള്ള, ജി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദയാസ്തമന സംഗീതാരാധന, നാദസ്വരക്കച്ചേരി എന്നിവയും ഉണ്ടായിരുന്നു.
disqus,
© all rights reserved
made with Kadakkalnews.com