കാര്‍ ഡ്രൈവര്‍ പത്തനംതിട്ട തുമ്ബമണ്‍ അനീഷ് ഭവനില്‍ അജിത്ത് (34), പത്തനംതിട്ട സ്വദേശികളായ കൊടുമണ്‍ തൈക്കാട് ബിജുഭവനില്‍ ബിജു (46), ഭാര്യ ഫൗസ്തിന (45), തുമ്ബമണ്‍ ചെറുവള്ളൂര്‍ കീഴ്ക്കുഴി വടക്കതില്‍ വീട്ടില്‍ ജോര്‍ജ് മാത്യൂ (60), സാറാമ്മ മാത്യൂ (55) എന്നിവര്‍ ക്കാണ് പരിക്കേറ്റത്. അഞ്ചുപേരും കാര്‍ യാത്രക്കാരാണ്.
വെള്ളിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് അപകടം. കിളിമാനൂര്‍ - കടയ്ക്കല്‍ - കുളത്തൂപ്പുഴ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്, പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും കിളിമാനൂര്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.