കൊട്ടാരക്കര: യുവാക്കളെ ഇരുമ്ബ് കമ്ബികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കടയ്ക്കല്‍ ഇട്ടിവ വട്ടത്രമല പുതുമനയില്‍ വീട്ടില്‍ തൗഫീക്കിനെയാണ്(24) കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇട്ടിവ വയ്യാനം സ്വദേശികളായ രാജീവ്, പ്രതീഷ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. കുറ്റകരമായ നരഹത്യാശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് , എസ്.ഐമാരായ സജു സജീര്‍, സുരേഷ്, എ.എസ്.ഐ രാധാകൃഷ്ണന്‍, എസ്.സി.പി.ഒ ബിജു, സി.പി.ഒ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.