കൊല്ലം: ജില്ലയില്‍ ജനസംഖ്യയിലും വിസ്‌തൃതിയിലും മുന്നില്‍ നില്‍ക്കുന്നവ വിഭജിച്ച് 14 പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ ശുപാര്‍ശ. നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍ കൈമാറി. നിലവില്‍ 68 പഞ്ചായത്തുകളുണ്ട്. ശുപാര്‍ശ അതേപടി അംഗീകരിച്ചാല്‍ എണ്ണം 82 ആകും.
പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ജില്ലാ തലത്തില്‍ വിലയിരുത്തി സ്വീകാര്യമായവയാണ് ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍, ചീഫ് ടൗണ്‍ പ്ലാനര്‍, കില ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതിയാണ് പഞ്ചായത്ത് വിഭജനങ്ങളുടെ മാര്‍ഗ രേഖ തയ്യാറാക്കി നല്‍കിയത്. ഇതനുസരിച്ചാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ വിഭജനത്തിനുള്ള സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
- വിഭജിക്കുന്നവ (ബ്രായ്‌ക്കറ്റില്‍ പുതിയ പഞ്ചായത്ത്)
1- ചിതറ (മടത്തറ)
2- ഇടമുളയ്‌ക്കല്‍ (അറയ്ക്കല്‍)
3- തൃക്കോവില്‍വട്ടം (തഴുത്തല)
4- കല്ലുവാതുക്കല്‍ (പാരിപ്പള്ളി)
5- വെട്ടിക്കവല (ചക്കുവരയ്‌ക്കല്‍)
6- ഏരൂര്‍ (ആയിരനല്ലൂര്‍ )
7- തഴവ (പാവുമ്ബ)
8- പന്മന (വടക്കുംതല)
9- ഉമ്മന്നൂര്‍ (വാളകം)
10- പിറവന്തൂര്‍ (പുന്നല)
11- നെടുമ്ബന (പള്ളിമണ്‍)
12- തലവൂര്‍ (പിടവൂര്‍)
13- ഇട്ടിവ (തുടയന്നൂര്‍)
14- കുളത്തൂപ്പുഴ (ചോഴിയക്കോട് )