Responsive Ad Slot

Slider

കടയ്ക്കല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; മധ്യവയസ്‌കന്‍ അറസ്റ്റില്‍ | KadakkalNews

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങലുകാട് പുള്ളിപ്പച്ച നീതുഭവനില്‍ മധു (45) വിനെയാണ് പോലീസ് പിടികൂടിയത്.

കടയ്ക്കല്‍: യുവാവിനെ വധിക്കാൻ ശ്രമം ഗുരുതര പരിക്കുകളോടെ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുള്ളിപച്ച അനൂപ് ഭവനിൽ 25 വയസ്സുള്ള അനൂപിനെ ആണ് പുളിപ്പിച്ച ലക്ഷം വീട് കോളനിയിൽ താമസക്കാരനായ മധു വധിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവങ്ങൾക്കു തുടക്കം.

പുള്ളിപച്ച ജംഗ്ഷനിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന അനുഭവമായി ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും സുഹൃത്തുക്കൾ ഇയാളെ പിന്തിരിപ്പിച്ചു വിടുകയും ചെയ്തു . പിന്നീടാണ് വീട്ടിലേക്ക് പോയ മധു വീട്ടിൽനിന്ന് വെട്ടുകത്തിയുമായി എത്തി പിൻവശത്തു നിന്ന് അനൂപിനെ കാലിന് വെട്ടി വീഴ്ത്തിയത്. നിലത്തുവീണ അനൂപിനെ തലയ്ക്ക് വെട്ടുകയും ചെയ്തു. അനൂപിനെ താലങ്ങും വിലങ്ങു വെട്ടുകയായിരുന്നു.

മധുവിൻറെ ആക്രമണത്തിൽ തലയ്ക്ക് 7 സെൻറീമീറ്റർ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് . ഇടതുകാലിലെ മുട്ടിന് താഴെ ഞരമ്പ് അറ്റ നിലയിലാണ്. ശരിരത്തിന് പിൻവശത്ത് ആഴത്തിലുള്ള രണ്ട് വെട്ടുകൾ ഏറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ അനൂപിനെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതിയെ ഇൻസ്പെക്ടർ രാജേഷ്, എസ്.ഐ.മാരായ സജു, സജീർ, റജി കെ.സാം എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

disqus,
© all rights reserved
made with Kadakkalnews.com