കടയ്ക്കൽ: സര്‍ക്കാര്‍ ആശുപത്രിയില്‍ "അപരന്‍" ഡോക്ടര്‍. കടയ്ക്കല്‍ താലൂക്ക് ആശുപ്രതിയിലാണ് ക്രമക്കേട് നടന്നത്. ഡോക്ടര്‍ സുരേഷ് എന്ന വ്യക്തിയുടെ നൈറ്റ് ഡ്യൂട്ടിയാണ് അപരന്‍ നോക്കി വന്നത്. ഇന്നലെ പുലര്‍ച്ചെ വിജിലിയന്‍സ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കാലാകാലങ്ങളായി നടന്നുകൊണ്ടിരുന്ന ക്രമക്കേട് പുറത്ത് വന്നത്. ആര്‍എംഒ അടക്കമുള്ളവരുടെ പിന്തുണയോടെ ആണ് ഇയാള്‍ ഇവിടെ ജോലി ചെയ്ത് വന്നത്.
വിജിലിയന്‍സ് അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറാന്‍ തുടങ്ങുന്നതിനിടെ അപരന്‍ ഡോക്ടര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം രണ്ട് മണിക്കൂറോളം തടസപ്പെട്ടു. ഇയാള്‍ക്ക് മതിയായ വിദ്യാഭാസ യോഗ്യത ഇല്ല എന്നും പറയപ്പെടുന്നു...
Source: Online Media