കടയ്ക്കൽ: കടയ്ക്കലില്‍ എട്ടാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കൊല്ലം കടയ്ക്കല്‍ ചരിപറമ്ബ് കോവൂര്‍ സ്വദേശി ആശിഖാണ് 2018 മുതല്‍ നിരന്തരം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നോക്ക സമുദായത്തില്‍ പെട്ട പെണ്‍കുട്ടി റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് പഠിക്കുന്നത്. പഠനത്തിന്‍റെ ഇടവേളകളിലും മറ്റും വീട്ടിലെത്തുന്ന പെണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വശീകരിച്ച് ഇയാള്‍ പീഡനത്തിനിരയാക്കി.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിഷയങ്ങള്‍ ചോദിച്ചറിയുന്ന അധ്യാപകര്‍ കുട്ടിയുമായി സംസാരിക്കുമ്ബോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.
ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു.