കടയ്ക്കല്‍: കടയ്ക്കല്‍ ഗവ. യു.പി.സ്കൂളില്‍ സ്കേറ്റിങ് പരിശീലനം ആരംഭിച്ചു. കുട്ടികളുടെ പ്രത്യേക ആവശ്യപ്രകാരമാണ് ജില്ലാ സ്കേറ്റിങ് ക്ലബ്ബിന്റെ സഹായത്തോടെ സ്കൂളിലും ക്ലബ്ബ് രൂപവത്‌കരിച്ച് പരിശീലനം ആരംഭിച്ചത്. 24 കുട്ടികള്‍ക്കാണ് തുടക്കത്തില്‍ പരിശീലനം നല്‍കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പരിശീലനം.
സ്കേറ്റിങ് ക്ലബ്ബ് പ്രസിഡന്റ് കുമാറാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ സ്കേറ്റിങ് പരിശീലിപ്പിക്കുന്ന ആദ്യ സര്‍ക്കാര്‍ സ്കൂളാണിത്. പരിപാടിയുടെ ഉദ്ഘാടനം കുട്ടികള്‍ക്ക് ജെഴ്സിയും ഷൂസും വിതരണം ചെയ്തുകൊണ്ട് പി.ടി.എ പ്രസിഡന്റ് സി.ദീപു നിര്‍വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് അനിത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.