കടയ്ക്കല്‍: തുടയന്നൂര്‍ അരത്തകണ്ഠപ്പന്‍ക്ഷേത്രത്തില്‍ മോഷണം. രണ്ടു കാണിക്കവഞ്ചികള്‍ കുത്തിത്തുന്നു. ക്ഷേത്രത്തിനുമുന്നിലെ പ്രധാനവഞ്ചിയും പോതിയാരുവിള വഞ്ചിമുക്കിലെ കാണിക്കവഞ്ചിയുമാണ് കുത്തിത്തുറന്ന് കവര്‍ച്ചചെയ്തത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കനത്തമഴയത്തായിരുന്നു മോഷണം. വഞ്ചിമുക്കില്‍ കവര്‍ച്ച നടത്തിയശേഷം ഉളികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ അവിടെ ഉപേക്ഷിച്ചിരുന്നു. മാസാവസാനമാണ് കാണിക്കവഞ്ചി തുറക്കുന്നത്. അതിനാല്‍ നല്ലൊരു തുക മോഷണംപോയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. കടയ്ക്കല്‍ പോലീസ് കേസെടുത്തു. സമീപമുള്ള ചരിപ്പറമ്ബിലെ മുട്ടോണത്തുകാവിലും രണ്ടുദിവസംമുന്‍പ് മോഷണം നടന്നു. ഇവിടെയും കാണിക്കവഞ്ചി പൊളിച്ച് മോഷണം നടത്തുകയായിരുന്നു. പാലയ്ക്കലില്‍ കട കുത്തിത്തുറന്ന് മോഷണം നടത്തി.