Responsive Ad Slot

Slider

കടയ്ക്കലിൽ പ്ളാറ്റിനം ജൂബിലി ആഘോഷം | Kadakkal News

കാറ്റാടിമൂട് യുവജന സമാജം ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി. പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വെള്ളാര്‍വട്ടം ശെല്‍വന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാബാബു, ബിനുമോള്‍, പഞ്ചായത്ത് തല ലൈബ്രറി

കടയ്ക്കല്‍: കാറ്റാടിമൂട് യുവജന സമാജം ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി. പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വെള്ളാര്‍വട്ടം ശെല്‍വന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാബാബു, ബിനുമോള്‍, പഞ്ചായത്ത് തല ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ ഡി. ഷിബു, വി.എസ്. വിനയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആക്ടിംഗ് സെക്രട്ടറി എന്‍. ശിവദാസ് സ്വാഗതവും ലൈബ്രേറിയന്‍ സാന്ദ്ര സുജനന്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനം, ആദ്യകാല നേതാക്കളെ ആദരിക്കല്‍ എന്നിവയും ഉണ്ടായിരുന്നു.
disqus,
© all rights reserved
made with Kadakkalnews.com