കടയ്ക്കൽ: വധൂ വരന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓവര്‍ടേക്കിങിനിടെ അപകടത്തില്‍പ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സതീശന്‍, സത്യവ്രതന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധൂവരന്മാര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.
കഴിഞ്ഞ ദിവസം 3.30ന് കടയ്ക്കല്‍ നിലമേല്‍ റോഡില്‍ കൊച്ചാറ്റുപുറത്താണ് അപകടം. മണലുവട്ടത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം 3.30ന് കടയ്ക്കല്‍ നിലമേല്‍ റോഡില്‍ കൊച്ചാറ്റുപുറത്താണ് അപകടം. മണലുവട്ടത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.