കടയ്ക്കൽ: കടയ്ക്കലിൽ സി പി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അൽതാഫിനെ തൊട്ടടുത്തുള്ള പിഎംഎസ്എ കോളേജിലെ ഇരുപത്തിയഞ്ചോളം വിദ്യാർഥിക്കൾ സംഘം ചേർന്ന് മർദിച്ചു.
സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഉള്ള വിഷയം ചോദ്യം ചെയ്യുന്നതിന് തൊട്ടടുത്തുള്ള പി എം എസ് എ കോളേജിൽ നിന്നും ചെയർമാൻ ഉൾപ്പെടെയുള്ളവർ എത്തിയാണ് അൽതാഫിനെ മർദിച്ചത്. ഇരുപത്തിയഞ്ചോളം പേർ കൂട്ടംചേർന്ന് സി പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണിത്. കുട്ടികൾ തമ്മിലുള്ള നിസ്സാര പ്രശ്നങ്ങൾ ചോദ്യം ചെയ്യാനാണ് പി എം എസ് എ കോളേജിൽ നിന്ന് ചെയർമാൻ ഉൾപ്പെടെയുള്ള സംഘം എത്തിയത്. സ്കൂളിൻറെ പരിസരത്ത് എത്തിയ പി എം എസ് എ കോളേജിലെ വിദ്യാർത്ഥികൾ സ്കൂൾ വിദ്യാർത്ഥിയെ സ്കൂളിനു മുൻവശത്ത് വെച്ച് മർദിക്കുന്ന ദൃശ്യമാണിത്.