Responsive Ad Slot

Slider

ചടയമംഗലത്ത് കുഴിമന്തി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: മൂന്നര വയസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച ശേഷം പാഴ്‌സല്‍ വാങ്ങി വീട്ടില്‍ എത്തിച്ച കുഴിമന്തിയാണ് ഗൗരി നന്ദന കഴിച്ചത്. പിന്നീട് നന്ദനയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.


ചടയമംഗലം: ചടയമംഗലത്ത് കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍ പ്രിയ ദമ്ബതികളുടെ മകള്‍ ഗൗരി നന്ദന ആണ് മരിച്ചത്. സാഗറും കുടുംബവും ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച ശേഷം പാഴ്‌സല്‍ വാങ്ങി വീട്ടില്‍ എത്തിച്ച കുഴിമന്തിയാണ് ഗൗരി നന്ദന കഴിച്ചത്. പിന്നീട് നന്ദനയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ സംഭവത്തില്‍ രക്ഷിതാക്കള്‍ ചടയമംഗലം ഇലവക്കോട് പ്രവര്‍ത്തിക്കുന്ന 'തടവറ' ഹോട്ടലിനെതിരെ പോലീസില്‍ പരാതി നല്‍കി.
disqus,
© all rights reserved
made with Kadakkalnews.com