Responsive Ad Slot

Slider

കൗൺസിലിംഗ് ക്ലാസ്സുകൾ യുവജനങ്ങൾ പ്രയോജനപ്പെടുത്തണം - ഡോ : പി. നസീർ

മൗലവിയുടെ അദ്ധ്യക്ഷതയിൽ കടയ്ക്കൽ എം എസ് എം അറബിക് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാന്ത്രികമായ കുടുംബ ബന്ധങ്ങൾ സാമൂഹിക ഭദ്രതക്കും രാഷ്ട്ര താത്പര്യത്തിനും എതിരെയുള്ള വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കടയ്ക്കൽ: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാനത്തുടനീളം ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സുകൾ പരമാവധി ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറും മന്നാനിയ കോളേജ് പ്രിൻസിപ്പലുമായ ഡോ : പി. നസീർ അഭ്യർത്ഥിച്ചു. 

വകുപ്പിന് കീഴിലുളള ചതുർദിന വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സ് ഡോ : എം. എസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ കടയ്ക്കൽ എം എസ് എം അറബിക് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാന്ത്രികമായ കുടുംബ ബന്ധങ്ങൾ സാമൂഹിക ഭദ്രതക്കും രാഷ്ട്ര താത്പര്യത്തിനും എതിരെയുള്ള വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

എം. എസ്. എം അറബിക് കോളേജ് ഈ നാടിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണെന്നും നാടിന്റെയും നാട്ടാരുടെയും സർവ്വോന്മുഖമായ വികസനത്തിന് ഈ സ്ഥാപനം എപ്പോഴും നിലനിൽക്കുമെന്ന് ഡോ: എം. എസ് മൗലവി പറഞ്ഞു. 

ജില്ലാ കോർഡിനേറ്റർ ഡോ : ഷാജിവാസ് പദ്ധതി വിശദീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം എസ്. എം. റാസി, കെ. എം. വൈ. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്, കണ്ണനല്ലൂർ സെന്റർ പ്രിൻസിപ്പൽ ഡോ : ബിനു, എസ്. റഫീക്ക്, മുഹമ്മദ് ബഷീർ പത്തനാപുരം, എസ്. ഉനൈസ് നിലമേൽ, ലക്ഷ്മി വി. എസ് തുടങ്ങിയവർ പ്രസംഗിച്ചു.
മൂന്ന് ബാച്ചുകളിലായി മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിലെ പതിനെട്ട് വയസ്സ് പൂർത്തീകരിച്ച നൂറിൽപ്പരം യുവതി യുവാക്കളാണ് കോഴ്സിൽ പങ്കെടുക്കുന്നത്.
disqus,
© all rights reserved
made with Kadakkalnews.com