ന്യൂഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായികേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ഇ സിഗരറ്റ്പ്രദര്‍ശിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങള്‍ കാണിച്ചാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപനം നടത്തിയത്.
ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ച് ഇ സിഗരറ്റ് നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിമാരുടെ സമിതി വിലയിരുത്തി.
ഒരുവര്‍ഷം പരമാവധി തടവ് ശിക്ഷയായും പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം വരുന്നതെന്നും മന്ത്രി പറഞ്ഞു.
"ഇന്ത്യയില്‍ ഇ സിഗരറ്റ് നിര്‍മ്മിക്കുന്നില്ല. എന്നാല്‍ 400ഓളം ബ്രാന്‍ഡുകള്‍ ഉണ്ട്. 150 രുചികളില്‍ ഇവലഭ്യമാണ്. മണമില്ലാത്തിനാല്‍ ആളുകള്‍ ആകൃഷ്ടരാവുകയാണ്. എന്നാല്‍ ഉള്ളിലേക്ക് വലിക്കുന്ന നികോട്ടിന്‍ വലിയ അളവിലാണ് എത്തുന്നത്', നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
സിഗരറ്റില്‍ നിന്ന് മോചനം നേടുക എന്ന ഉദ്ദേശത്തോടെയാണ് പല യുവാക്കളുംഇ സിഗരറ്റിനെ ആദ്യം ആശ്രയിച്ചത്. ആ രീതിയില്‍ ഇ സിഗരറ്റിന് സ്വീകാര്യതയുംലഭിച്ചു. സിഗരറ്റിനെ അതിജീവിക്കാനാണ് ഇ സിഗരറ്റിനെ ആശ്രയിച്ചത്.
എന്നാല്‍ പിന്നീട് വലിയ രീതിയില്‍ ആളുകള്‍ ഇതിനും അടിമപ്പെടുകയായിരുന്നു.യുഎസ്സില്‍ ഏഴ് പേര്‍ ഇതിന്റെ പേരില്‍ മാത്രം മരണപ്പെട്ടിട്ടുണ്ട്. അതിനാലാണ് മന്ത്രിസഭ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനിച്ചതെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഈ വിഷയത്തില്‍നിയമ ഭേദഗതിയും ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.