കടയ്ക്കൽ: മാനവിക ഐക്യവും നന്മയും സുഭിക്ഷതയുമാണ് ഓണം നൽകുന്ന സന്ദേശം എന്നും വൈവിധ്യമാർന്ന പൂക്കളുടെ സമ്മേളനം പോലെ മനുഷ്യരെല്ലാം പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കേണ്ടതാണെന്ന് സാഹിത്യകാരനും, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. തോട്ടം ഭൂവനേന്ദ്രൻ നായർ. കടയ്ക്കൽ എം. എസ്. എം അറബിക് കോളേജ് ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം. എസ്. എം ട്രസ്റ്റ് ചെയർമാൻ ഡോ. എം. എസ്. മൗലവി അദ്ധ്യക്ഷത വഹിച്ചു. ആർ. പ്രഫുല്ല ചന്ദ്രൻ,സത്താർ ശ്രീകാര്യം, ലിൻസ വിജയകുമാർ, റാഷിദ് പേഴുമ്മൂട്, നിസാഹ് കടയ്ക്കൽ, ഉനൈസ് നിലമേൽ, ലക്ഷ്മി വി. എസ് മുഹമ്മദ് അൽത്താഫ്, മുസമ്മിൽ, പ്രസംഗിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യപ്പെട്ടു.