Responsive Ad Slot

Slider

കേരള യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുപ്പ് ; 15 കോളേജുകളില്‍ 12 ഇടത്തും എസ്‌എഫ്‌ഐ

കേരള യൂണിവേഴ്സിറ്റിയുടെ കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 15 കോളേജുകളില്‍ 12 ഇടത്തും എസ്‌എഫ്‌ഐക്ക് തകര്‍പ്പന്‍ വിജയം.

കൊല്ലം: കേരള യൂണിവേഴ്സിറ്റിയുടെ കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 15 കോളേജുകളില്‍ 12 ഇടത്തും എസ്‌എഫ്‌ഐക്ക് തകര്‍പ്പന്‍ വിജയം.

എസ്‌എന്‍ കോളേജ്, എസ്‌എന്‍ വിമന്‍സ് കോളേജ്, ഫാത്തിമമാതാ നാഷണല്‍കോളേജ്, എന്‍എസ്‌എസ് കോളേജ് കൊട്ടിയം, എന്‍എസ്‌എസ് ലോ കോളേജ് കൊട്ടിയം, എന്‍എസ്‌എസ് കോളേജ് നിലമേല്‍, പിഎംഎസ്‌എ കോളേജ് കടയ്ക്കല്‍, സെന്റ് ജോണ്‍സ് കോളേജ് അഞ്ചല്‍, എസ്‌എന്‍ കോളേജ് പുനലുര്‍, വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി, എംഎസ്‌എന്‍ കോളേജ് ചവറ, ബിജെഎം ഗവ കോളേജ് ചവറ എന്നിവിടങ്ങളിലാണ് എസ്‌എഫ്‌ഐ വിജയിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിലും എസ്‌എഫ്‌ഐ ഗംഭീര വിജയം നേടി. പ്രധാനപ്പെട്ട സീറ്റുകളിലെല്ലാം ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഓരോ സ്ഥാനാര്‍ഥിയും വിജയം കൈവരിച്ചത്. തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു കാണിച്ച്‌ കൊടുക്കുക തന്നെ ചെയ്തു. എസ്‌എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി 1803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.എസ്.യു സ്ഥാനാര്‍ഥിയെ തറപറ്റിച്ചത്.

എസ്ജി കോളേജ് കൊട്ടാരക്കരയിലും ഡിബി കോളേജ് ശാസ്താംകോട്ട യിലും കെ.എസ്.യു വിജയിച്ചു. ചാത്തന്നൂര്‍ എസ്‌എന്‍ കോളേജില്‍ എബിവിപി-കെ.എസ്.യു സഖ്യം വിജയത്തിലെത്തി.
disqus,
© all rights reserved
made with Kadakkalnews.com