കടയ്ക്കൽ: തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഓയില്‍പാം എസ്റ്റേറ്റ് മാനേജരെ മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് കീഴടക്കി. കൊല്ലം ചിതറ അരിപ ഓയില്‍ പാം എസ്റ്റേറ്റ് മാനേജരായ എല്‍ പി പ്രതീഷാണ് തോക്ക് ചൂണ്ടി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന ആറു തിരനിറക്കുന്ന റൈഫിള്‍ ഉപയോഗിച്ചാണ് പ്രദേശവാസികളേയും ആദിവാസികളെയും തൊഴിലാളികളെയും വഴിയാത്രകാരയ സ്കൂള്‍ കുട്ടികളെയും ഭീഷണിപ്പെടുത്തിയത്.
അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന ആറു തിരനിറക്കുന്ന റൈഫിള്‍ ഉപയോഗിച്ചാണ് പ്രദേശവാസികളേയും ആദിവാസികളെയും തൊഴിലാളികളെയും വഴിയാത്രകാരയ സ്കൂള്‍ കുട്ടികളെയും ഭീഷണിപ്പെടുത്തിയത്.
തൊഴിലാളികള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ കടയ്ക്കല്‍ എസ് ഐ സജുവിന് നേരെയും ഇയാള്‍ തോക്കുചൂണ്ടി. തന്നെ അറസ്റ്റ് ചെയ്യാന്‍ എസ് ഐക്ക് അധികാരമില്ലെന്നും മജിസ്ട്രേറ്റ് ഓര്‍ഡറുമായി വന്നാല്‍ താന്‍ അറസ്റ്റ് വരിക്കാന്‍ തയാറാണെന്നും അദ്ദേഹം പൊലീസുകാരോട് പറഞ്ഞു.
ഉയര്‍ന്ന ഉദ്യോഗസ്ഥനായ തന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലന്നാണ് ഇയാള്‍ പൊലീസുകാരോട് പറഞ്ഞത്. ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറിയാല്‍ വെടിവെയ്ക്കുമെന്നും ധൈര്യമുള്ളവര്‍ കയറാനും പൊലീസുകാരെ ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം കടയ്ക്കല്‍ നിന്നു ഫയര്‍ഫോഴ്സും കൂടുതല്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ ചവിട്ടിത്തുറന്ന് പൊലീസ് അകത്ത് കയറുകയും കീഴടക്കുകയുമായിരുന്നു. അക്രമാസക്തനായ ഇദ്ദേഹത്തെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പിലേക്ക് മാറ്റി. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന റൈഫിള്‍ പൊലീസ് പിടിച്ചെടുത്തു.