തുടർന്ന് 308 വകുപ്പ് പ്രകാരം ആക്രമണത്തിന് ഇരയായ സ്ത്രീയുടെ ബന്ധുക്കളുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു. പരുക്കേറ്റ ഇവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 354 ആം വകുപ്പ് പ്രകാരം കേസെടുത്ത പ്രതികൾ ആയതിനാൽ രണ്ടു പൊലീസുകാരെ ഇവിടെ കാവലിരിട്ടിരുന്നു. ഇവരെ കബിളിപ്പിച്ച് ആണ് ഇന്ന് ഒൻപതരയോടു കൂടി ഈ രണ്ടു പ്രതികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്നും ചാടി പോയത്. വയ്യാനത്തെ ഒരു സിപിഎം പ്രാദേശിക നേതാവിൻ്റെ അടുത്ത ബന്ധുവാണ് പ്രതീഷ് .പാർട്ടിയുടെ സഹായത്തോടെയാണ് പ്രതികൾ രക്ഷപ്പെട്ടത് എന്നാണ് ആരോപണം ഉയരുന്നത്. പ്രതികൾക്കുവേണ്ടി കടയ്ക്കൽ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രതികൾ ചാടിപ്പോയതുമായി ബന്ധപ്പെട്ടാണു സസ്പെൻഡ് ചെയ്തത്. ഹെഡ് കോൺസ്റ്റബിൾ അനിലിനെയും സി പി ഓ അനിമോനയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്