Responsive Ad Slot

Slider

മാനവിക സംസ്കാരത്തിന്റെ നിലനില്പിന് ഭാഷ അനിവാര്യം - മുല്ലക്കര രത്നാകരൻ | Kadakkal News

മാനവികതയുടെ സംസ്കാരത്തിന്റെ നിലനില്പിന് ഭാഷ അനിവാര്യമാണെന്നും മനുഷ്യ മനസ്സുകൾക്ക് സംതൃപ്തി പ്രദാനം ചെയ്യുന്ന സാംസ്കാരിക വിനിമയ ഭാഷയാണ് അറബിയെന്നും മുല്ലക്കര രത്നാകരൻ. കടക്കൽ എം എസ് എം അറബിക് കോളേജ് പ്രതിഭാ സംഗമം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു

കടയ്ക്കൽ: മാനവികതയുടെ സംസ്കാരത്തിന്റെ നിലനില്പിന് ഭാഷ അനിവാര്യമാണെന്നും മനുഷ്യ മനസ്സുകൾക്ക് സംതൃപ്തി പ്രദാനം ചെയ്യുന്ന സാംസ്കാരിക വിനിമയ ഭാഷയാണ് അറബിയെന്നും മുല്ലക്കര രത്നാകരൻ. കടയ്ക്കൽ എം എസ് എം അറബിക് കോളേജ് പ്രതിഭാ സംഗമം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാർമിക ദർശനങ്ങളുടെ സമഗ്രവും സമ്പൂർണ്ണവുമായ സംസ്കാരത്തെ വിഭാവനം ചെയ്യുന്ന അറബി ഭാഷാ പഠനത്തിന്റെ പ്രസക്തി ഏറെ വർധിച്ചുവെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഡയറക്ടർ ഡോ: എം. എസ് മൗലവി അദ്ധ്യക്ഷത വഹിച്ചു .

കെൽ ചെയർമാൻ അഡ്വക്കേറ്റ് ബി. രവികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. എസ്. ബിജു (കടയ്ക്കൽ), ഉമൈബ സലാം (ചിതറ), എം. എസ്. എം ട്രസ്റ്റ് ജനറൽ സെക്രട്ടറി തോപ്പിൽ എ താജുദ്ദീൻ, നിഹാസ് കടയ്ക്കൽ, ഹാഫിസ് ഇർഷാദ് മന്നാനി, അഡ്വ : അശോക് ആർ നായർ, ആർ. കെ ശശിധരൻപിള്ള, അലിമിയാൻ ഫൗണ്ടേഷൻ ചെയർമാൻ ഷാഫി നദവി, കെ. എ. എം. എ ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, കസ്തൂരി ഗോപിനാഥൻ നായർ, ഉനൈസ് നിലമേൽ പ്രസംഗിച്ചു.

ഉച്ചക്ക് ശേഷം നടന്ന രക്ഷാകർതൃ സമ്മേളനം ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സിറാജുദ്ദീൻ ഫാറൂഖി, അഷ്റഫ് മുതയിൽ, ഇ.എസ് നാസിമുദ്ദീൻ കടയ്ക്കൽ , വി. എം ഹനീഫ, ഷൈല ഫസിലുദ്ദീൻ, അനുജ എസ്. ആർ പ്രസംഗിച്ചു. കേരള- കോഴിക്കോട് സർവ്വകലാശാലകളുടെ വിവിധ പരീക്ഷകളിൽ മികവ് കാട്ടിയ പ്രതിഭകൾക്ക് അവാർഡുകളും സമ്മാനങ്ങളും നൽകി ആദരിച്ചു.
disqus,
© all rights reserved
made with Kadakkalnews.com