കടയ്ക്കൽ: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. കടയ്ക്കൽ ചിതറ കാരറ സ്വദേശി ഗീതുവിനെതിരെയാണ് കേസ്.
ഒന്നര വയസും നാലു വയസും പ്രായമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ഗീതു കാമുകനൊപ്പം പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗീതുവിനെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി തമിഴ്നാട്ടില്‍ നിന്ന് ഗീതുവിനെയും കാമുകന്‍ ഹരികൃഷ്ണനെയും പൊലീസ് കണ്ടെത്തി.
പത്ത് വര്‍ഷമായി താനുമായി ഗീതു അടുപ്പത്തിലാണെന്നാണ് ഹരികൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. കുട്ടികളെ ഉപേക്ഷിച്ചുപോയതിനാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഗീതുവിനെതിരെ പൊലീസ് കേസെടുത്തത്.
മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്. ഗീതുവിന്‍്റെ കാമുകനായ ഹരികൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്.
കുറ്റക്യത്യത്തില്‍ പങ്കാളിയാകുകയും കുറ്റകൃത്യത്തിന് ഗീതുവിനെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം, കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ സമാനമായ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.