കടയ്ക്കൽ: നീന്തൽ താരങ്ങൾക്ക് ഉൾപ്പടെ പരിശീലത്തിന് ഉതകുന്ന ചിങ്ങേലി കുളം അധികൃതരുടെ അനാസ്ഥമൂലം പച്ച പിടിച്ചു സ്റ്റേഡിയം പോലെയായി. വര്ഷങ്ങളുടെ പഴക്കമുള്ള കുളം പായൽ കൊണ്ട് നീറഞ്ഞിട്ടും വൃത്തിയാക്കാൻ കുമ്മിൾ പഞ്ചായത്ത് തയ്യാറായിട്ടില്ല.
കുളിക്കാനും നീന്തൽ പരിശീലിക്കാനും ഏറെ പേർ ഇവിടെ എത്തുന്നുണ്ടായിരുന്നു കുളത്തിൽ കൈവരി കെട്ടാത്തതിനാൽ സമീപത്തു കുടി പോകാനാകുന്നില്ല.
മദ്യപിക്കാൻ എത്തുന്നവർ കുപ്പികൾ കുളത്തിലേക്ക് വലിച്ചെറിയുന്നു. ചിങ്ങേലിയും പരിസരത്തും ഉള്ളവർക്ക് വെള്ളത്തിന് സഹായകമായ കുളമാണ് ഇന്ന് പായൽ നിറഞ്ഞു ഗ്രൗണ്ട് പോലെ കിടക്കുന്നത്. പഞ്ചായത്തിൽ നാട്ടുകാർ ഏറെ തവണ പരാതി നൽകി. കുളവും കിണറും വൃത്തിയാക്കുന്നതിന് പഞ്ചായത്ത് പദ്ധിതി നടപ്പിലാക്കിയെങ്കിലും ചിങ്ങേലി കുളത്തിന് മോചനം ഉണ്ടായിട്ടില്ല.