കടയ്ക്കൽ: ഇന്ത്യയിലെ 269 മാന്ത്രികർ കൈകോർത്തപ്പോൾ പിറന്നത് വേൾഡ് റെക്കോർഡ് കൊല്ലം മജീഷ്യൻസ് അസോസിയേഷൻ ആണ് ഈ അസുലഭ നേട്ടത്തിനു പിന്നിൽ എന്നത് അഭിമാനത്തിനു വക നൽകുന്നു. വേൾഡ് റെക്കോർഡ് ബഹു. സഹകരണ - ദേവസ്വം - ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ഷാജു കടയ്ക്കൽ ഏറ്റുവാങ്ങുന്നു.
ബഹു. MLA ശ്രീ. മുല്ലക്കര രത്നാകരൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. എസ്. വിക്രമൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. എസ്. ബിജു, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇ. നസീറാ ബീവി, മുൻ MLA ശ്രീ. കെ. ആർ. ചന്ദ്രമോഹനൻ, കുമ്മിൾ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ. എം. നസീർ, CPI(M) സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എസ്. രാജേന്ദ്രൻ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. ജെ. സി. അനിൽ എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനചടങ്ങ്.