കടയ്ക്കല്‍ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത് 42 വര്‍ഷം മുമ്ബാണ്.പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങുകയും ഭാര്യ വിദേശത്തേക്ക് പോവുകയും ചെയ്തു.പിണങ്ങിപ്പോയി 23 വര്‍ഷത്തിന് ശേഷം ഇയാള്‍ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇവര്‍ കുടുംബമായി ജീവിക്കുന്നതിനിടെയാണ് വിദേശത്ത് നിന്നെത്തിയ ആദ്യ ഭാര്യ ഭര്‍ത്താവിന് വേണ്ടി ആവശ്യമുന്നയിച്ചത്.തുടര്‍ന്ന് ഇവര്‍ രണ്ടാം ഭാര്യക്കെതിരെ വനിതാ കമ്മീഷനിലും പോലീസിലും പരാതി നല്‍കി.ഭര്‍ത്താവിനെ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് പരാതി പരിഗണിച്ച് അദാലത്തില്‍ വിളിച്ചപ്പോഴാണ്. വനിതാ കമ്മീഷനും പോലീസും ഇടപെട്ടിട്ടും അടിപിടി ഒഴിവായില്ല.
ഭര്‍ത്താവ് ഭാര്യമാരോടൊപ്പം 15 ദിവസം ഇടവിട്ട് താമസിക്കണമെന്ന പോലീസിന്റെ നിര്‍ദേശം ആദ്യ ഭാര്യ അംഗീകരിച്ചില്ല. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു. അടുത്ത അദാലത്തില്‍ മക്കളോടും ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.