കടയ്ക്കൽ: എം എസ് എം അറബിക് കോളേജ് 25-മത് ഐഡിയൽ വിദ്യാർഥി സാഹിത്യ സമാജം കവിയും സാഹിത്യകാരനുമായ തെറ്റിമുക്ക് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. എം. എസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. കോമഡി ആർട്ടിസ്റ്റ് അനിൽ ആയൂർ പരിപാടികളും സമാജം സെക്രട്ടറി ലക്ഷ്മി വി. എസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ഹാഫിസ് ഇർഷാദ് മന്നാനി, ഉനൈസ് നിലമേൽ, ഷൈല ഫസിലുദ്ദീൻ, ഹാഫിസ് മുഹമ്മദ് സുഹൈൽ, അൻസിയ കുളത്തൂപ്പുഴ, സ്മിത നെടിയറ, രമ്യ രവീന്ദ്രൻ, നസ്വീഹ ചാറയം പ്രസംഗിച്ചു. മുഹമ്മദ് ഷിയാസ് സ്വാഗതവും പറഞ്ഞു.