Responsive Ad Slot

Slider

കടയ്ക്കലിൽ വീട് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയ പണവുമായി കരാറുകാരന്‍ മുങ്ങി; മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

കടയ്ക്കൽ : വീട് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയ പണവുമായി കരാറുകാരന്‍ മുങ്ങിയതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിജയകുമാരിയാണ് ജീവനൊടുക്കിയത്. നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ലൈഫ് പദ്ധതി പ്രകാരമാണ് വിജയകുമാരിക്ക് വീട് അനുവദിച്ചത്. ഇതിനായി കിട്ടിയ പണവും സ്വര്‍ണം പണയം വച്ച്‌ കിട്ടിയ പണവും ചേര്‍ത്ത് ഒന്നര ലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് കരാര്‍ എടുത്ത തൊളിക്കുഴി സ്വദേശി അനില്‍ കുമാറിനെ ഏല്‍പ്പിച്ചു. കെട്ടിടത്തിന്‍റെ അടിസ്ഥാനം കെട്ടിയതൊഴിച്ചാല്‍ മറ്റൊരു പണിയും അനില്‍കുമാര്‍ നടത്തിയില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും പണി പൂര്‍ത്തീകരിക്കാനും ഇയാള്‍ തയ്യാറായിരുന്നില്ല.

ഇതോടെ പഞ്ചായത്ത് അധികൃതര്‍ക്കും പൊലീസിനും വിജയകുമാരി പരാതി നല്‍കി. പ്രശ്ന പരിഹാരത്തിന് വാര്‍ഡ് മെമ്ബര്‍ അനില്‍കുമാറിനെ സമീപിച്ചെങ്കിലും മോശം പ്രതികരണമായിരുന്നു വിജയകുമാരിക്ക് നേരിടേണ്ടി വന്നത്.

പരാതി കിട്ടിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. ഇതിനിടെ കിട്ടിയ പണവുമായി അനില്‍കുമാര്‍ മുങ്ങി. ഇതോടെ മാനസികമായി തകര്‍ന്ന വിജയകുമാരി ആത്മഹത്യ ചെയ്യുകയായിരുന്നു
disqus,
© all rights reserved
made with Kadakkalnews.com