ഐരക്കുഴി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൗലവി നിസാറുദ്ദീന്‍ നദവി പഠനക്ലാസിന് നേതൃത്വം നല്‍കി. എസ്. എം. ഹസന്‍, ഉനൈസ് നിലമേല്‍, നാസിമുദ്ദീന്‍ കടയ്ക്കല്‍, അജ്മല്‍ മുതയില്‍, ഷൈല ഫസിലുദ്ദീന്‍, എം. ഇമാമുദ്ദീന്‍ മാസ്റ്റര്‍, നജ്മ ടീച്ചര്‍, നാസിമുദ്ദീന്‍ ചടയമംഗലം, അനീസാ ബീവി, ഷൈല ബീവി തുടങ്ങിയവര്‍ സംസാരിച്ചു.
ഹാജിമാര്‍ ഹജ്ജിന്റെ ആത്മാവ് തൊട്ടറിയണം : ഡോ. എം.എസ്. മൗലവി | Kadakkal News
ഇസ്ലാമിക ജീവിതത്തിന്റെ പൂര്‍ത്തീകരണത്തിനായി നിര്‍വഹിക്കപ്പെടുന്ന ഹജ്ജിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ഹാജിമാര്‍ ശ്രമിക്കണമെന്ന് മുന്‍ സംസ്ഥാന അറബിക് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എം. എസ്. മൗലവി പറഞ്ഞു. ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നവര്‍ക്ക് വേണ്ടി കടയ്ക്കല്‍ എം .എസ്. എം അറബിക് കോളേജ് സംഘടിപ്പിച്ച പഠനക്ലാസും യാത്രഅയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രിന്‍സിപ്പല്‍ ജെ. ഷംസുദ്ദീന്‍ പാലോട് അദ്ധ്യക്ഷത വഹിച്ചു.
By
Naveen
on
ചൊവ്വാഴ്ച, ജൂലൈ 16, 2019

disqus,