Responsive Ad Slot

Slider

കടയ്ക്കൽ വഴി എറണാകുളം പോകുന്ന ശരണ്യ ടൂറിസ്റ്റ് ബസ്സ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

സമാന്തര സര്‍വീസ് നടത്തിയ രണ്ട് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പും കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗവും ചേര്‍ന്ന് പരിശോധനയില്‍ പിടികൂടി. തിങ്കളാഴ്ച പത്തനംതിട്ട -കൊല്ലം ജില്ലകളിലെ എം.സി.റോഡിലാണ് പരിശോധന നടത്തിയത്.

അടൂര്‍: സമാന്തര സര്‍വീസ് നടത്തിയ രണ്ട് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പും കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗവും ചേര്‍ന്ന് പരിശോധനയില്‍ പിടികൂടി. തിങ്കളാഴ്ച പത്തനംതിട്ട -കൊല്ലം ജില്ലകളിലെ എം.സി.റോഡിലാണ് പരിശോധന നടത്തിയത്. കടയ്ക്കല്‍ എറണാകുളംവഴി അമൃതയ്ക്ക് പോകുന്ന ശരണ്യയുടെ ടൂറിസ്റ്റ് ബസും ഏനാത്ത്-അടൂര്‍ സര്‍വീസ് നടത്തുന്ന മിനി വാനുമാണ് പിടികൂടിയത്. രണ്ടുവാഹനവും അനധികൃതമായിട്ടാണ് സര്‍വീസ് നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ടൂറിസ്റ്റ് ബസ് പിടികൂടുമ്ബോള്‍ 14 യാത്രക്കാരും മിനിവാന്‍ പിടികൂടുമ്ബോള്‍ 16 യാത്രക്കാരും വാഹനത്തിലുണ്ടായിരുന്നു. പിടികൂടിയ ബസ് നാളുകളായി പുലര്‍ച്ചെ അഞ്ചിന് അടൂര്‍ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്റില്‍നിന്നും ആളെ വിളിച്ചു കയറ്റുന്നുണ്ടായിരുന്നു.
disqus,
© all rights reserved
made with Kadakkalnews.com