കടയ്ക്കൽ: ഹരിത കേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഒരു വാർഡ് 2019 ആഗസ്റ്റ് 31 ന് മുൻപ് സമ്പൂർണ്ണ ശുചിത്വ വാർഡ് ആക്കി മാറ്റുന്നതിനുള്ള പദ്ധതിയിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 തുമ്പോട് വാർഡിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇത് സംബന്ധിച്ച് ഹരിത കേരളം മിഷൻ വിഭാവനം ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ഒരു യോഗം 06/07/2019 ശനിയാഴ്ച രാവിലെ 10.30 മണിയ്ക്ക് ഹരിത കേരളം മിഷൻ കൊല്ലം ജില്ലാ കോ-ഓർഡിനേറ്ററുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്നു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സ്ഥിരം സമിതി അദ്ധ്യക്ഷമാർ, ജന പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ, കൃഷി വകുപ്പ് അധികൃതർ, ആരോഗ്യ വകുപ്പ് അധികൃതർ, ഐ.സി.ഡി.എസ്, ചെറുകിട ജലസേചന വകുപ്പ് അധികൃതർ, സന്നദ്ധ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.