കടയ്ക്കൽ : ചിതറ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഇരുട്ടിന്‍റെ മറവില്‍ മാലിന്യം തള്ളുന്നത് നിത്യ സംഭവമായി മാറുന്നു. അറവ് മാലിന്യങ്ങളും ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുള്ള മാലിന്യങ്ങളും, ഹോട്ടലുകളിലേയും ബേക്കറികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ജനവാസകേന്ദ്രങ്ങളില്‍ തള്ളുന്നത് . ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും മറ്റും തള്ളുന്ന മുടി ജലസ്രോതസ്സുകളില്‍ ഒഴുകിയെത്തുന്നത് വളര്‍ത്തുമൃഗങ്ങള്‍ക്കും മറ്റു മാരക രോഗങ്ങള്‍ പകരുവാന്‍ കാരണമാവുകയാണ്.
പ്രദേശങ്ങളില്‍ കന്നുകാലി തീറ്റ ചെത്തി എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് . ഈ മാലിന്യങ്ങള്‍ തള്ളുന്നത് ഇരുട്ടിന്‍റെ മറവില്‍ ആണ്. ചിറവൂര്‍ ശ്രീകംണ്ട ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപം ജനവാസ മേഖലയില്‍ ഇരുട്ടിന്‍റെ മറവില്‍ കിഴക്കുഭാഗത്തുള്ള ഒരു ബേക്കറിയിലെ മാലിന്യ ചാക്കുകളില്‍ കെട്ടി ഇവിടെ കൊണ്ടിട്ടത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. തടിച്ചു കൂടിയ നാട്ടുകാര്‍ ഈ ചാക്കുകള്‍ പരിശോധിച്ചതില്‍ നിന്നും കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയുടെ ലേബലൊട്ടിച്ച് ബില്ലുകള്‍ കണ്ടെടുക്കുകയും ചെയ്തു. ബേക്കറി ഉടമ്മയയോട് മാലിന്യം വാരിമാറ്റാന്‍ ആവശ്യപ്പെട്ടു. ബേക്കറിയിലെ തൊഴിലാളികള്‍ വാഹനവുമായി ഇവിടെയെത്തി മാലിന്യങ്ങള്‍ വാരി കൊണ്ടുപോവുകയും ചെയ്തു. ജനവാസ മേഖലകളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് നിത്യസംഭവമാകുയാണ് .