Responsive Ad Slot

Slider

മൂന്നുമാസമായി ആഹാരത്തിനുപോലും വകയില്ലാതെ രക്ഷതേടി കടയ്ക്കല്‍ സ്വദേശി | Kadakkal News

കൊല്ലം കടയ്ക്കല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് ജീവിതപ്രതിസന്ധികളില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

ഷാര്‍ജ: മൂന്നുമാസമായി ആഹാരത്തിനുപോലും വകയില്ലാതെ ദുരിതമനുഭവിക്കുകയാണ് ഷാര്‍ജയില്‍ രണ്ട് മലയാളികള്‍. തലശ്ശേരി ധര്‍മ്മടത്തെ മഹേഷ്, കൊല്ലം കടയ്ക്കല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് ജീവിതപ്രതിസന്ധികളില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

ദുബായ് ആസ്ഥാനമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ സ്വദേശികളുടെ കമ്ബനിയിലെ പെയിന്റിങ് തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ മേയില്‍ ഇരുവരുടേയും വിസ കാലാവധിയും കഴിഞ്ഞു. കമ്ബനിയില്‍ രണ്ടുവര്‍ഷത്തിലധികമായി ചെറിയ ശമ്ബളത്തില്‍ ജോലി ചെയ്യുന്ന ഇരുവര്‍ക്കും ശമ്ബള കുടിശ്ശിക വന്നപ്പോള്‍ മുതലാണ് പ്രശ്നം തുടങ്ങിയത്. ശമ്ബളത്തിനായി കമ്ബനിയധികൃതരുടെ മുന്നില്‍ പോകുമ്ബോള്‍ ജോലി കുറവാണെന്നും ആറുമാസം വരെ റൂമില്‍ ഇരിക്കേണ്ടിവരും എന്നും അധികൃതര്‍ പറഞ്ഞെന്ന് മഹേഷ് പറയുന്നു.എങ്കില്‍ വിസ റദ്ദാക്കി നാട്ടിലേക്ക് വിടണമെന്ന് അപേക്ഷിച്ചെങ്കിലും അതിനും കമ്ബനി തയ്യാറാകാതായപ്പോള്‍ ദുബായ് തൊഴില്‍വകുപ്പിനെ ഇരുവരും സമീപിക്കുകയായിരുന്നു.

നിയമപ്രകാരം രാജ്യത്ത് തങ്ങാന്‍ വിസയുടെ കാലാവധിയും കഴിഞ്ഞു. ഇപ്പോള്‍ കൂടെ പഠിച്ചവരാണ് ഇടയ്ക്കെല്ലാം ഭക്ഷണമെത്തിക്കുന്നതെങ്കിലും പലപ്പോഴും പട്ടിണിയിലാവുകയാണെന്ന് ഷാജഹാനും മഹേഷും പറയുന്നു. നാട്ടിലുള്ള കുടുംബവും ഇരുവരേയും ആശ്രയിച്ചാണ് കഴിയുന്നത്. അവരും കഷ്ടത്തിലാണ്. തങ്ങള്‍ക്കെങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇരുവരും പറയുന്നത്.
disqus,
© all rights reserved
made with Kadakkalnews.com