കടയ്ക്കല്‍: റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് വന്‍ നഷ്ടം. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു തീപിടുത്തമുണ്ടായത്.3500 റബ്ബര്‍ ഷീറ്റുകളും അര ടണ്‍ ഒട്ടുകറയും കത്തിനശിച്ചു. മടത്തറ ടൗണിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിനകത്തുള്ള വിശാലമായ പുകപ്പുരയ്ക്കാണ് തീപിടിച്ചത്.
കടയ്ക്കല്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീകെടുത്തി. സേന മടങ്ങിയതിന് പിന്നാലെ സന്ധ്യയോടെ വീണ്ടും തീപിടിത്തമുണ്ടായി. പുകപ്പുര പൂര്‍ണമായി കത്തിനശിച്ചു. അഗ്നിരക്ഷാസേന വീണ്ടുമെത്തി തീയണയ്ക്കുകയായിരുന്നു.