കടയ്ക്കൽ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം നടത്തിവന്നയാളെ കടയ്ക്കല്‍ പൊലീസ് പിടികൂടി. കടയ്ക്കല്‍ സ്വദേശി അദില്‍ ഷായാണ് പിടിയിലായത് കൊല്ലം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി ആറ് ഇരുചക്രവാഹനങ്ങള്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് മോഷണത്തിനായി ഉപയോഗിച്ചിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.