ഫ്‌ളാറ്റിലേക്ക് പോകാനുള്ള റോഡ് തകര്‍ന്നുകിടന്നതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള കൊല്ലായിലാണ് ഉദ്‌ഘാടന ചടങ്ങ് നടത്തിയത്. പുറമ്ബോക്ക് നിവാസികളില്‍ പലരും ഇടിഞ്ഞു പൊളിഞ്ഞ വീടുകളിലും വാടക വീടുകളിലുമാണ് ഇപ്പോള്‍ താമസിക്കുന്നത്. ഫ്‌ളാറ്റ് നിര്‍മാണത്തിലെ വീഴ്‌ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നു ഗ്രാമപഞ്ചായത്ത് അംഗം മനോജ്‌കുമാര്‍ ആവശ്യപ്പെട്ടു.
ചിതറ രണ്ട് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് കാടുകയറി നശിക്കുന്നു | Kadakkal News
ചിതറ പത്തേക്കറില്‍ പുറമ്ബോക്കു നിവാസികളെ പാര്‍പ്പിക്കാനായി 2015ല്‍ ഉദ്‌ഘാടനം ചെയ്‌ത ചക്കമല ഫ്‌ളാറ്റ് കാടുകയറി നശിക്കുന്നു. നാളിതുവരെയായി കിണര്‍, കക്കുസ്, വൈദ്യുതി എന്നീ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. രണ്ട് കോടിയോളം രൂപ ചെലവഴിച്ച് യു.ഡി.ഫ്. ഭരണസമിതി അശാസ്‌ത്രീയമായാണ് ഫ്‌ളാറ്റ് നിര്‍മിച്ചത്.തുടര്‍ന്നുവന്ന സി.പി.എം. ഭരണസമിതി ഫ്‌ളാറ്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ യാതൊന്നും ചെയ്‌തില്ല. ഫ്‌ളാറ്റിലെ ഉദ്‌ഘാടനം അന്നത്തെ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശാണ് നിര്‍വഹിച്ചത്.
By
Naveen
on
ഞായറാഴ്ച, ജൂലൈ 21, 2019

disqus,