കടയ്ക്കൽ: വീട്ടുമുറ്റത്ത് കിടന്ന ജീപ്പു മോഷണം പോയി നിലമേൽ വെള്ളംപാറ മിനി ഹൗസിൽ മിനി സദസ്സ് ഉടമസ്ഥതയിലുള്ള കെ.എൽ 24 ഈ 3468 രജിസ്ട്രേഷനുള്ള ജീപ്പാണ് ബുധനാഴ്ച രാത്രി മോഷണം പോയത്.
ഗേറ്റിന് പൂട്ടുപൊളിച്ച് ശേഷമാണ് ജീപ്പ് കടത്തിയത് ഇവരുടെ കുടുംബത്തിൽ വെള്ളംപാറയിൽ പ്രവർത്തിക്കുന്ന റബ്ബർ കടയിൽ വിലക്കെടുത്ത് വീട്ടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന 20 കിലോ റബ്ബർ ഷീറ്റ് 68 കിലോ ഒട്ടുകറയും ഒപ്പം മോഷണം പോയിട്ടുണ്ട് ചടയമംഗലം പോലീസിൽ പരാതി നൽകി.