Responsive Ad Slot

Slider

തൊളിക്കുഴി - കല്ലറ റോഡ് സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്ന്; സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തമാകുന്നു | Kadakkal News

വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്ന് കിടക്കുന്ന തിരുവനന്തപുരം കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന തൊളിക്കുഴി- കല്ലറ റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, വാമനപുരം കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന റോഡാണിത്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്.


തൊളിക്കുഴി: വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്ന് കിടക്കുന്ന തിരുവനന്തപുരം കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന തൊളിക്കുഴി- കല്ലറ റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, വാമനപുരം കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന റോഡാണിത്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്.

പല സ്ഥലങ്ങളിലും റോഡിന്റെ വീതി ടാറിട്ടഭാഗം മൂന്ന് മീറ്ററിലും കുറവാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിലാണ്. കിളിമാനൂര്‍, കടയ്ക്കൽ ഭാഗങ്ങളില്‍ നിന്ന് കല്ലറയിലെത്തുന്നതിന് യാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് ഈ റോഡിനെയാണ്. ഈ റോഡില്‍ വന്ന് ചേരുന്ന പ്രധാനപ്പെട്ട റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമ്ബോഴും ഈ റോഡിന് മാത്രം എന്നും അവഗണനയാണുള്ളത്. അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാത്തതിനാല്‍ റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.
disqus,
© all rights reserved
made with Kadakkalnews.com