കടയ്ക്കല്‍ : കാട് റോഡിലേക്ക് വളര്‍ന്നിറങ്ങിയതിനെ തുടര്‍ന്ന് എറ്റിന്‍കടവ്-മേടയില്‍ റോഡില്‍ ഗതാഗതം ബുദ്ധിമുട്ടിലായി. മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ മിക്ക ഭാഗങ്ങളിലും ഇതാണ് സ്ഥിതി. ഓട്ടോയും ജീപ്പും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരന്തരം സര്‍വീസ് നടത്തുന്ന റോഡാണിത്.
സമീപത്തെ സര്‍ക്കാര്‍ യു.പി.സ്കൂളില്‍ ഉള്‍പ്പെടെ പഠിക്കുന്ന കുട്ടികള്‍ക്ക് അതുകൊണ്ടുതന്നെ ഇതുവഴിയുള്ള യാത്ര പേടിസ്വപ്നമാണ്. കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്ബോട്, മറ്റിടാംപാറ, കോട്ടപ്പുറം വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതാണ് ഈ റോഡ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പട്ടികജാതി കോളനികള്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലും കാട് മാറ്റി ഗതാഗതം സുഗമമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവുന്നില്ല.