കടയ്ക്കല്‍: താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അരുണാദേവി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജ്കപൂര്‍, ഡോ. രാകേഷ്, ഡോ. സുലൈമാന്‍ കനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.10 ബെഡ്ഡുകളുള്ള യൂണിറ്റാണ് പ്രവര്‍ത്തനം തുടങ്ങിയത്. കിഫ്ബി ഫണ്ട് 1.50 കോടി രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് യൂണിറ്റിനു വേണ്ട ഉപകരണങ്ങളുംമറ്റും സ്ഥാപിച്ചത്. ഡയാലിസിസിന് ആവശ്യമുള്ള അനുബന്ധസാധനങ്ങള്‍ സൗജന്യമായി രോഗികള്‍ക്ക് ലഭിക്കുന്നതിനുള്ള തുക ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
കടയ്ക്കൽ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി | Kadakkal News
താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അരുണാദേവി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
By
Naveen
on
വെള്ളിയാഴ്ച, ജൂലൈ 05, 2019

disqus,